NRI
ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്തിലെ ലുക്കൻവാൾഡെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ലുക്കൻവാൾഡെയിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ മെക്കാട്രോണിക്സ് എൻജിനിയറായി ജോലി ചെയ്തിരുന്ന കണ്ണൂർ കീഴ്പ്പള്ളി ചതിരൂർ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകൻ ജിതിൻ മാത്യുവിനെയാണ് (33) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിതിന്റെ മൃതദേഹം ജർമനിയിലെ പോലീസ് നടപടികളും ബെർലിൻ എംബസിയിലെ നടപടികളും പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ബുധനാഴ്ച വൈകുന്നേരം ഏഴോട് കൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
അവിടെനിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സ്വവസതിയിൽ എത്തിക്കും. കൊച്ചിയിൽ നിന്നും നോർക്കയുടെ സഹായത്തോടെയുള്ള ആംബുലൻസ് മുഖേനയാണ് മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ജിതിന്റെ സുഹൃത്ത് തോമസ് റോയ്, പിതൃസഹോദരപുത്രൻ ഫാ. ജിന്റോ തോമസ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപെടലുകളാണ് ജിതിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ സഹായകമായത്.
ഭാര്യ ബെസ്റ്റി ചെറുവിള പുത്തൻവീട് കുടുംബാംഗം. ബെസ്റ്റി ജർമനിയിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് ജിതിന്റെ ആകസ്മിക മരണം. ജിതിന് രണ്ടു സഹോദരിമാരുണ്ട്.
Kerala
കണ്ണൂർ: കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷ് (43) ആണ് മരിച്ചത്.
ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.
വെള്ളത്തിന്റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Kerala
തൃശൂർ: ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് സംശയം.
നാലുമാസം മുന്‍പാണ് ഇവർ പോട്ടയിലെത്തിയത്. ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസമായി ഇവരെ വീടിന്റെ പുറത്തേയ്ക്ക് കണ്ടിരുന്നില്ല. തുടർന്ന് വീട്ടുടമയും പോലീസും ചേർന്ന് ബലമായി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
Kerala
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ വീട്ടുപറമ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി (73) ആണ് മരിച്ചത്.
ഇന്ന് രാവിലെ സമീപത്തെ വീട്ടിലേക്ക് പാൽ വിതരണം ചെയ്യാനായി എത്തിയ ആളാണ് മുറ്റത്ത് മൃതദേഹം ആദ്യം കാണുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവർ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
NRI
ഷാർജ: മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി ആർഷ (35), മകൾ റൂഹി (അഞ്ച്) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.
സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ - ഗീത ദമ്പതികളുടെ മകളാണ് ആർഷ. സഹോദരി: അഷിത (ഷാർജ).
Kerala
കൊച്ചി: മലയാറ്റൂരിൽ 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെരിയംപറന്പിൽ രമേശിന്റെയും മകനായ ആകത് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
NRI
മസ്കറ്റ്: ഒമാനിൽ കാറിനുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ നാല് സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തി. ബാതിന മേഖലയിലെ മുസന്നയിലെ മുലദ്ദയിൽ സംഭവം.
ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലുള്ള രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ചവരില്‍ ഒരാള്‍ നിസ്വയിലും ഒരാള്‍ സുവൈഖിലും മറ്റ് രണ്ടുപേര്‍ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്.
മരിച്ചവരില്‍ രണ്ട് പേർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംഭവദിവസം ഷോപ്പിംഗിനായി കാറില്‍ പുറത്തുപോയതായിരുന്നു നാലുപേരും.
മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
NRI
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
നെയ്യാർഡാം: സുഹൃത്തുക്കൾക്കൊപ്പം പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പേപ്പാറ കല്ലുപാറ വനത്തിൽ അരുവിയാൻ കാണിയുടെ മകൻ മല്ലനാണ് (31) മരിച്ചത്. തിങ്കളാവ്ച്ചയാണ് സഹോദരൻ ആനന്ദനും മല്ലനും മറ്റു നാല് സുഹൃത്തുക്കളുമായിരുന്നു ഡാമിന് സമീപം നെല്ലിക്കാപാറ മേഖലയിൽ മീൻപിരിക്കാൻ പോയത്.
ആറ്റിനക്കരെ പോകുന്നതിനിടയിൽ മല്ലൻ ചങ്ങാടത്തിൽ നിന്ന് ഇറങ്ങി ഒരു മുളയിൽ പിടിച്ച് നീന്തുകയായിരുന്നു. സുഹൃത്തുക്കൾ ആറ്റിനക്കരെ എത്തിയിട്ടും മല്ലനെ കണ്ടില്ല. തുടർന്നാണ് മല്ലൻ ആറ്റിൽ മുങ്ങിയെന്ന് അറിയുന്നത്. സ്കൂബ ടീമും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മല്ലനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
District News
ആലുവ: തോട്ടുമുഖം കീരംകുന്നിൽ വാടകവീട്ടിൽ ആസാം സ്വദേശി ആഷിഖ് മുല്ല(20)യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
ആലുവയിലെ ഹോട്ടൽ തൊഴിലാളിയായ ഇയാൾ 18 ദിവസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. ആസാം സ്വദേശിനിയായ യുവതിയും ഇവിടെ വരാറുണ്ടായിരുന്നു. ഇന്നലെ രാവിലെ യുവതിയാണ് ആദ്യം മൃതദേഹം കണ്ടത്. കരച്ചിൽകേട്ട് വീട്ടുടമയും നാട്ടുകാരും എത്തിയപ്പോഴേക്കും യുവതിയെ കാണാതായി. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
NRI
ലിസ്ബൺ: മലയാളി യുവാവിനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്സാണ്ടര്‍ (44) ആണ് മരിച്ചത്
ഭാര്യ ജോസ്ന ജോസ് ജോലികഴിഞ്ഞ് എത്തുമ്പോള്‍ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേയ്ക്കു മാറ്റി.
നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാണു തീരുമാനം. പ്രതീഷ് ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ ജോസ്ന ജോസ് ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയിലെ നഴ്സാണ്. മകള്‍: ജൊവാന.
District News
വെഞ്ഞാറമൂട്: വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറില്‍ പരേതനായ ദാമോദരന്‍ പിള്ളയുടെ ഭാര്യ ശാരദാമ്മയാണ്(72)മരിച്ചത്.
ഇന്നലെ രാവിലെ വീട്ട് വളപ്പ് വൃത്തിയാക്കാനാനെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് വലിയ കട്ടയ്ക്കാലില്‍ താമസിക്കുന്ന മകനെ വിവരമറിയിക്കുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. കൊലപാതകമാണന്നും പീഢനത്തിനിരയായിട്ടുണ്ടന്നും സംശയിക്കുന്നതായി പോലീസ് സൂചന നൽകി. പരിശോധനയില്‍ മുറിയില്‍ നിന്നും ഒരു വീട്ടുകാരുടേതല്ലാത്ത ഒരു ജോഡി ചെരുപ്പുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
ഫോണിന്റെ ഉടമയെയും മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തതായി സുചനയുണ്ട്. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍. ഭുവന, ഗോപകുമാര്്, പരേതനായ കൃഷ്ണപ്രസാദ്, മരുമക്കള്‍. ജയകുമാര്‍, കരിഷ്മ.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കിഴക്കേ അട്ടപ്പള്ളത്ത് വിനോദ്കുമാറിനെയാണ്(54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്കു നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പ്രതിയുടെ മരണം. ഇരയുടെ ബന്ധുക്കൾക്കു പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
കേസിൽ ആകെ ഒന്‍പതു പ്രതികളുണ്ട്. ഒരുമാസംമുന്‍പ് അന്വേഷണസംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു.
ഇവർ റിമാൻഡിലാണ്. കഴിഞ്ഞദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു.
കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്നു ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.
District News
ചെറുതോണി: ഗൃഹനാഥനെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാറോടിച്ചുവന്ന് വനത്തിൽക്കയറി ജീവനൊടുക്കുകയായിരുന്നു. മുരിക്കാശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് (52) ആണ് ജീവനൊടുക്കിയത്.
രാവിലെ വീട്ടിൽനിന്നു കാറോടിച്ചുവന്ന ഷിജോ പാംബ്ല അണക്കെട്ടിനു സമീപം റോഡരികിൽ കാർ നിർത്തിയശേഷം വനത്തിൽതൂങ്ങി മരിക്കുകയായിരുന്നു. മരിക്കുന്നതിനു മുൻപ് സുഹൃത്തുക്കളോട് ഫോണിൽ മരിക്കുവാൻ പോവുകയാണെന്ന് പറഞ്ഞിരുന്നതായി വിവരമുണ്ട്. സുഹൃത്തുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കരിമണൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജാശുപത്രിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇയാൾ വിഷാദരോഗത്തിനടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ: സിനി. മക്കൾ: നവീൻ, നയന റോസ്.
NRI
ഡെട്രോയിറ്റ്: 13 വയസുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തി.
ശിക്ഷിക്കപ്പെട്ട് രണ്ടാഴ്ച തികയുന്നതിന് മുൻപാണ് സംഭവം. ജീവനൊടുക്കിയതാണ് എന്നാണ് നിഗമനമെന്ന് മിഷിഗൺ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ജാക്സണിലെ ചാർലസ് ഇ. എഗ്ലർ റിസപ്ഷൻ ആൻഡ് ഗൈഡൻസ് സെന്ററിലെ സെല്ലിലാണ് ഇയാളെ കണ്ടെത്തിയത്.
ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 35 മുതൽ 60 വർഷം വരെ തടവുശിക്ഷയാണ് ബട്ട്സിന് കോടതി വിധിച്ചത്.
District News
പൂക്കോട്ടുംപാടം: വയോധികയെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടേക്കര പരേതനായ തോട്ടുങ്ങൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കദീജ (86) യെയാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്ന കദീജയെ മൂന്ന് മണിയോടെ കാണാതായി. തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാർധക്യസഹചമായ മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതേത്തുടർന്ന് കിണറ്റിൽ ചാടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.
അഞ്ചുമണിയോടെ നിലന്പൂരിൽനിന്നെത്തിയ അഗ്നിശമന സേനയിലെ ഓഫീസർമാരായ റൂമേഷ്, ശ്രീരാജ് എന്നിവർ 60 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫയർ സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ മാർക്കോസ്, ഫയർ ഓഫീസർമാരായ ഫിറോസ്, റജിൻരാജ്, അഖിൽ, സൂരജ്, ഹോം ഗാർഡ് രവീന്ദ്രൻ എന്നിവരും പൂക്കോട്ടുംപാടം പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഹഫ്സത്ത്, പരേതരായ മുഹമ്മദാലി, സുലൈഖ എന്നിവരാണ് കദീജയുടെ മക്കൾ. മരുമക്കൾ: പോക്കർ, ബേബി.
Kerala
കൊല്ലം: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കണ്ണൂർ സ്വദേശിനായ ശരണ്യയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് വീട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റ് ചെയ്തു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്ഐ ഹരികുമാർ ആണ് മരിച്ചത്.
തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകൾ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
ഡബ്ലിൻ: മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിക്ലോ ബ്രെയിൽ താമസിച്ചു വന്ന അനീഷ് സോജനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്.
മഹാരാഷ്ട്രയിൽ ഉള്ള മലയാളി കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ഗാർഡ (പോലീസ്) തുടർനടപടികൾ ആരംഭിച്ചു.
NRI
ലിവർപൂൾ: മലയാളി യുവാവിനെ യുകെയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി ശ്രീരാജ് (26) ആണ് മരിച്ചത്.
ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീരാജിനെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ശ്രീരാജ്, ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലെ ക്ലെറിക്കൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനുമായിരുന്നു.
NRI
ഡബ്ലിൻ: മലയാളിയായ സാൻജോ സുനിലിനെ(30) അയർലൻഡിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇദ്ദേഹം ഡബ്ലിൻ ഫിൻഗ്ലാസ് ചാൾസ് ടൗണിൽ ഭാര്യ ലീഷ്മയ്ക്കൊപ്പം (നഴ്സ്) താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെയാണ് സാൻജോ അയർലൻഡിൽ എത്തിയത്. ഇവരുടെ കുടുംബാംഗങ്ങൾ മംഗലാപുരത്താണുള്ളത്. സംസ്കാരം പിന്നീട്.
District News
ഇരിട്ടി: കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് പുറപ്പാറ വെളിച്ചെണ്ണ മില്ലിന് സമീപം ശ്രീനിലയത്തിൽ അവിനാഷിനെയാണ് (20) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടിയിലെ ഒരു പിഎസ്സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ അവിനാഷിനെ കാണാനില്ലായിരുന്നു.
നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെ.ജി. പവിത്രൻ- സി. സുമതി ദന്പതികളുടെ മകനാണ്. സഹോദരൻ: വിഷ്ണു (അധ്യാപകൻ).
NRI
കലിഫോര്‍ണിയ: അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കലിഫോര്‍ണിയ ബെര്‍ക്ക്ലി സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്.
ഈ മാസം ഒന്‍പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യുസി ബെര്‍ക്ക്ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എൻജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
Kerala
തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര് സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മജീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
District News
മണ്ണാർക്കാട്: അലനല്ലൂർ മൂച്ചിക്കൽ മുണ്ടക്കുന്ന് ചക്കംതൊടി അബ്ദുൽസലാമിനെ (45) കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കാണാതായിരുന്നു. നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിലും ഫയർ സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു.
ഞായറാഴ്ച്ച മൂച്ചിക്കൽ സ്കൂളിന് സമീപമുള്ള രണ്ടു കുളങ്ങളിൽ സംശയാസ്പദമായി ആൾ അകപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് രാത്രി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകി.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രജീഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി. സുരേഷ് കുമാർ, എം.എസ്. ഷബീർ, മഹേഷ്, എം.എസ്. ഷോബിൻ ദാസ്, ഷെരീഫ്, ഹോം ഗാർഡ് പ്രദീപ് കുമാർ എന്നിവിടങ്ങുന്ന സംഘവും സ്ഥലത്തെത്തിയിരുന്നു.
NRI
ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും ഏഴ് വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിതുരയിൽ കമിതാക്കളെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്.
വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതിനെതുടർന്ന് പ്രശ്നം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
NRI
വാഷിംഗ്ടണ്‍ ഡിസി: പുതുവത്സര രാത്രിയിൽ കാണാതായ ഇന്ത്യൻ യുവതിയെ യുഎസിൽ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്റിലാണ് ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നികിതയുടെ മുൻ കാമുകനായ അർജുൻ ശർമയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിന് അർജുൻ ശർമ പോലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 31ന് തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് അപ്പാർട്ട്മെന്റിൽ എത്തിയ പോലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഡിസംബർ 31ന് രാത്രി ഏഴിന് ശേഷമാണ് നിഖിത മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Kerala
ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറിന് ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലയിൽ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
ചങ്ങനാശേരി: മലയാളി യുവാവിനെ വടക്കൻ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി ളായിക്കാട് കുരിശുംമൂട്ടിൽ ചാക്കോയുടെ മകൻ അഗസ്റ്റിൻ ചാക്കോ (29) ആണ് മരിച്ചത്.
വിദ്യാർഥിയും കെയർഹോം ജീവനക്കാരനുമായിരുന്ന അഗസ്റ്റിനെ വെള്ളിയാഴ്ചയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച അഗസ്റ്റിന്റെ ജന്മദിനമായിരുന്നു.
ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. മരണം സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
NRI
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
NRI
ആഹന്‍: ജര്‍മനിയിലെ ആഹനിൽ പത്തനംതിട്ട കൊടുമണ്‍ സ്വദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥി ഡെനിന് സജിയാണ് (26) മരിച്ചത്.
ആഹന്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രമന്ത്രാലയം, ബെര്‍ലിന്‍ ഇന്ത്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോർക്ക എന്നിവിടങ്ങളില്‍ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്.
തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ഏകോപിപ്പിച്ചുവരികയാണ്.
NRI
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
International
ദുബായ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ് മരിച്ചത്.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യാർലഗദ്ദ (23) ആണ് മരിച്ചത്.
ടെക്സസിലെ താമസസ്ഥലത്താണ് രാജ്യലക്ഷ്മിയെ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി-കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദ പഠനം പൂർത്തിയാക്കിയ ഇവർ ജോലി തേടുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ച് വേദനയുമുണ്ടായിരുന്നുവെന്ന് ബന്ധു ചൈതന്യ വൈവികെ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലിം എന്നയാളുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയത്.
ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വിവരമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളിയാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
District News
കൊടുങ്ങല്ലൂർ: വീട്ടിൽ തനിച്ചു താമസിച്ചിരുന്നയാളെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുല്ലൂറ്റ് വിയ്യത്തു കുളം പിഡബ്ല്യുഡി കോളനിയിൽ മുത്തോളാൻ ഉണ്ണികൃഷ്ണനെ (സിബി-62) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പത്തു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
Kerala
തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം.
കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ ദിവ്യയെ കണ്ടത്. ഉടൻ തന്നെ കരയിലെത്തിച്ചു. പിന്നാലെ വിതുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവ്യയുടെ ഏക മകൻ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു വീട്ടമ്മ. കഴിഞ്ഞ ദിവസങ്ങളിലായി ആരോടും അധികം സംസാരിക്കാതെയും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെയുമാണ് കഴിഞ്ഞിരുന്നത്.
ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നെങ്കിലും അവിടേക്കും പോയിരുന്നില്ല. ദിവ്യയുടെ ഭർത്താവ് പെട്രോൾ പമ്പ് ജീവനക്കാരനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
NRI
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ്(25) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ അനീറ്റ, കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളാണ്.
Kerala
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളുമായ അനീറ്റ ബെനാന്‍സ് (25) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
ബിസിനസ് മാനേജ്മെന്റല്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
Kerala
തിരുവനന്തപുരം ∙ വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്.
വീടിന് പിൻവശത്തുള്ള ചായ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു.
തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ.
Kerala
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിതമോള്‍(48) ആണ് മരിച്ചത്.
പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രജിതമോള്‍. വെള്ളിയാഴ്ച രാത്രിയാണ് രജിതയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
രജിതയുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട്ട് പഠിക്കുകയാണ്. രജിത ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാന്റെ സ്റ്റാഫിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ബിജു ആണ് മരിച്ചത്.
നളന്ദ എന്‍ജിഒ ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഭാര്യയ്ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.ഭാര്യ വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് നോക്കിയെങ്കിലും പ്രതികരിച്ചില്ല.
തുടര്‍ന്ന് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നിലവില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വയനാട് സ്വദേശിയാണ് മരിച്ച ബിജു.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ വിദ്യാര്‍ഥിനി നേഹയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. നേഹയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തി.
മരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ഡയറിയിലുണ്ടായിരുന്നു. സഹപാഠികള്‍ക്ക് ഉപദേശങ്ങള്‍ നല്കുന്ന രീതിയിലായിരുന്നു കുറിപ്പ്. നേഹ വിഷാദത്തിലായിരുന്നെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ നേഹയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് നേഹയെ ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
പാലക്കാട്: മണ്ണാര്‍ക്കാട് സ്കൂള്‍ അധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബു ആണ് ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ചുങ്കത്തുള്ള ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് താഴെവീണ നിലയിലായിരുന്നു മൃതദേഹം.
കാല് തെറ്റി ബാല്‍ക്കണിയില്‍നിന്ന് താഴെവീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ് മരിച്ച ഷിബു.
International
ഷാർജ: ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ച നിലയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്താണ് സംഭവം. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
സംഭവത്തിൽ അൽ ബുഹൈറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ ആണ് (15) മരിച്ചത്.
ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്. മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. ഇവർ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Kerala
പാലക്കാട്: റോഡരികിലെ കടയ്ക്കു മുന്നില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ധോണി റോഡില്‍ മില്‍മ ബൂത്തിനു സമീപത്താണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മുട്ടിക്കുളങ്ങര സ്വദേശി വേണു എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സമീപത്ത് ചോരപ്പാടുകളുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ഇന്നു പുലര്‍ച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് ഹേമാംബിക നഗര്‍ പോലീസ് അറിയിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.